മലപ്പുറത്തെ അധ്യാപകന്റെ ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞതില്‍ അധ്യാപകന്‍ അറസ്റ്റില്‍

കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു

മലപ്പുറം: മലപ്പുറത്ത് അഞ്ചാം ക്ലാസ് കാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ ബല്‍രാജിനെ അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്എംഎച്ച്എസ്എയ്‌ലെ കണക്ക് അധ്യാപകന്‍ ബല്‍രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകനെ വിശദമായി ചോദ്യം ചെയ്യാന്നാണ് പൊലീസ് തീരുമാനം.

സംഭവത്തില്‍ അധ്യാപകനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. കല്‍പകഞ്ചേരി പോലീസ് ആണ് കേസ് എടുത്തത്. ഇന്നലെയാണ് അധ്യാപകന്റെ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ചൂരല്‍ പ്രയോഗം.

എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പിലെ കണക്ക് അധ്യാപകനെതിരെയായിരുന്നു പരാതി. കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Content Highlights: Police have filed a case against a teacher in Kalpakanchery, Malappuram, following an incident in which a Class 5 girl student reportedly suffered a hand injury. Authorities have begun an investigation to determine the circumstances surrounding the incident.

To advertise here,contact us