ഫേസ്ബുക്കിലൂടെ കള്ള പ്രചാരണമെന്ന വി എം സുധീരന്റെ പരാതി; കേസെടുത്ത് പൊലീസ്

വ്യാഴാഴ്ചയായിരുന്നു സുധീരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയത്

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ തനിക്കെതിരെ കള്ള പ്രചാരണമെന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധാരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മുഹമ്മദ് ഖലീല്‍ എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയില 192, 336(3), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്- 2000 ലെ 66(സി), 120(ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ചായിരുന്നു ഫേസ്ബുക്കിലൂടെ കള്ളപ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വി എം സുധീരന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയത്. താന്‍ ഫേസ്ബുക്കിലോ മറ്റ് തലത്തിലോ പറയാത്തതായ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തെറ്റായ അഭിപ്രായം മുഹമ്മദ് ഖലീല്‍ എന്നയാളുടെ പേരിൽ പ്രചരിച്ചതായി വി എം സുധീരൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ താന്‍ ചോദ്യം ചെയ്യുന്ന രീതിയില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി വിദ്വേഷത്തിന്റെയും പ്രകോപനത്തിന്റെയും അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള ഹീനശ്രമമാണ് നടന്നത്. അതീവ ഗൗരവത്തോടെ വിഷയത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികളായവരെ കണ്ടെത്തണം. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights- Police have registered a case based on a complaint filed by V M Sudheeran alleging a false campaign against him through Facebook

To advertise here,contact us