വയനാട്: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എംബാം ചെയ്ത് കൈമാറി. മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുമാണ് എംബാം നടപടികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ കമ്പനിയായ ഡിബിഎല്‍ അധികൃതര്‍ക്ക് കൈമാറിയത്. ജാര്‍ഖണ്ഡ് സ്വദേശിയായ അന്‍മോലിന്റെ മൃതദേഹം രാത്രി 8.30ഓടെ ഇന്‍ഡിഗോ വിമാനത്തില്‍ റാഞ്ചിയിലെത്തിക്കും. വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് മറ്റു മൃതദേഹങ്ങളും അതത് സ്വദേശങ്ങളില്‍ എത്തിക്കുമെന്ന് ഡിബിഎല്‍ കമ്പനി അധികൃതര്‍ അറിയിച്ചു.
അതേസമയം വയനാട് മണ്ണിടിച്ചിലില്‍ അനാസ്ഥ ആരോപണം അന്വേഷിക്കുമെന്നാണ് മനുഷ്യാവകാശ കമ്മീഷന് അറിയിച്ചിരിക്കുന്നത്. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപ്പാത അപകടത്തില്‍ ജില്ലാ കളക്ടറോടും പൊതുമരാമത്ത് വകുപ്പിനോടും മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കേസ് ഓഗസ്റ്റ് 14ന് പരിഗണിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം.
ഇന്നലെ ഉണ്ടായ തുരങ്കപാത നിര്‍മാണ മേഖലയിലെ അപകടത്തില്‍ ഇനി കണ്ടെത്താനുളളത് കരാര്‍ കമ്പനി ജീവനക്കാരടക്കം അഞ്ച് പേരെയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്. അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എംബാം ചെയ്ത് ഇന്ന് നാട്ടിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുന്നത്. മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാന്‍, ബിഹാര്‍ സ്വദേശി ബികാഷ് കുമാര്‍, ജാര്‍ഖണ്ഡ് സ്വദേശി അന്മോല് എന്നിവരാണ് മരിച്ചത്.
വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മീനാക്ഷി പുഴയില്‍ ഒഴുക്ക് കൂടിയതും മഴ ശക്തമായി പെയ്യുന്നതും പ്രതിസന്ധിയാകുന്നുണ്ട്. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള ഇന്നത്തെ തെരച്ചില്‍ പുരോഗമിക്കുന്നത്. അപകടത്തിലെ അനാസ്ഥ ആരോപണത്തിലാണ് മനുഷ്യാവകാശ കമ്മീഷന് ജില്ലാ കളക്ടറോടും പൊതുമരാമത്ത് വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
കര്‍ശന നിയന്ത്രണങ്ങളോടെ നാലു സോണുകളായി തിരിച്ചാണ് ഇന്നത്തെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. പുഴയില്‍ ഒഴുക്ക് കൂടിയതും മഴ ശക്തമായി പെയ്യുന്നതുമാണ് ദൗത്യത്തെ ബാധിക്കുന്നത്. അപകടം നടന്ന പ്രദേശത്ത് നിന്നും ചെളിയും മണ്ണും കുത്തിയൊലിച്ച് എത്തുന്നുമുണ്ട്. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് അഞ്ച് പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നത്. മന്ത്രിമാരായ ടി സിദ്ധിഖും എ പി അനില്‍കുമാറും ദുരന്തമുഖത്ത് നേരിട്ടെത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത്.
Content Highlights: The bodies of those who died in the Wayanad landslide have been embalmed and handed over to their families after completing the required formalities. The process was carried out to preserve the remains and facilitate a respectful and dignified final farewell for the victims.