ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതം

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ന്യൂഡൽഹി: മലയാളി വിദ്യാര്‍ത്ഥിനിയെ ഡല്‍ഹിയില്‍ കാണാതായി. 23 കാരി സഫിയ അയ്യൂബിനെയാണ് ഇന്നലെ രാത്രി 11:30 മുതല്‍ കാണാതായത്. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ് സഫിയ, ജാമിയ മില്ലിയ ഇസ്ലാമിയയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനിയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരുന്ന് വാങ്ങാന്‍ വേണ്ടി ഓഖ്‌ല ഹെഡിലെ താമസസ്ഥലത്ത് നിന്നും പുറത്ത് പോയതായാണ് വിവരം. ഫോണ്‍ മുറിയില്‍ വെച്ചിട്ടാണ് സഫിയ പുറത്ത് പോയത്. അതിന് ശേഷമാണ് വിദ്യാര്‍ത്ഥിയെ കാണാതായത്.

Content Highlights: Malayali Student Goes Missing in Delhi; Search Operation Intensified

To advertise here,contact us