ഓപ്പറേഷന്‍ തണ്ടര്‍; 'കുവൈറ്റ് ഭായിജാന്‍'എക്‌സൈസിന്റെ പിടിയില്‍

ഇയാള്‍ കുവൈറ്റില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്

കോഴിക്കോട്: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയില്‍ ; 'കുവൈറ്റ് ഭായിജാന്‍' എന്ന് അറിയപ്പെടുന്ന ഫൈസാന്‍ ഖാന്‍ പിടിയില്‍. 23ഗ്രാം എംഡിഎംഎയുമായാണ് യുപി സ്വദേശിയായ ഇയാള്‍ കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പിടിയിലായത്. ഗള്‍ഫ് രാജ്യങ്ങളില്‍ എംഡിഎംഎ വിതരണം നടത്തുന്നതില്‍ പ്രധാനിയാണ്. ഇയാള്‍ കുവൈറ്റില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ലഹരിക്കടത്ത് വ്യാപിപ്പിക്കുന്നതിന് ഇടയിലാണ് എക്‌സൈസ് പിടികൂടിയത്.

അതേസമയം മലപ്പുറത്ത് നടന്ന പരിശോധനയില്‍ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. നെല്ലിക്കുത്ത് സ്വദേശി ജാഫര്‍ അലി, കാരക്കുന്ന് സ്വദേശി മുഹമ്മദ് മുസ്തഫ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 31.58ഗ്രാം പിടിച്ചെടുത്തിട്ടുണ്ട്. തൃക്കലങ്ങോട് കൊഴക്കളംചാലില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. മലപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights: As part of Operation Thunder, excise officials arrested a suspect known as Kuwait Bhaijaan

To advertise here,contact us