നെടിയിരുപ്പ് ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; റിപ്പോർട്ടർ വാർത്തയിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി

111 വർഷം പഴക്കമുള്ള നെടിയിരുപ്പ് ജി എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് നിലം പൊത്താറായ കെട്ടിടത്തിലാണെന്ന റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ

മലപ്പുറം: നെടിയിരുപ്പ് ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം. സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. 111 വർഷം പഴക്കമുള്ള നെടിയിരുപ്പ് ജി എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് നിലം പൊത്താറായ കെട്ടിടത്തിലാണെന്ന റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

സ്വന്തമായി സ്ഥലമില്ലാത്തതായിരുന്നു സ്കൂളിന് കെട്ടിടം ലഭിക്കാതിരിക്കാനുള്ള കാരണം. സാങ്കേതിക തടസ്സങ്ങളാൽ പ്രതിസന്ധിയിലായിരുന്ന ഭൂമി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ദീർഘകാലമായുള്ള ആവശ്യത്തിന് പരി​ഹാരമാകുന്നത്. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നെടിയിരുപ്പ് സ്കൂളിന്റെ വാർത്ത റിപ്പോർട്ടർ ടി വി യാണ് പുറത്ത് വിട്ടത്. നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും നഗരസഭയും ചേർന്ന് പിരിച്ച പണത്തിനാണ് സ്കൂളിനായി സ്ഥലം വാങ്ങിയത്.

Content Highlights: Students of Nediyiruppu GLP School received much-needed relief after the Education Minister intervened in the issue highlighted through a reporter's news coverage. The action has brought positive developments for the school community

To advertise here,contact us