'ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ ഇന്ധന വില കൂടിയത്, കുറയ്‌ക്കേണ്ട സാഹചര്യം വന്നാൽ കുറയ്ക്കും': സുരേഷ് ​ഗോപി

യുദ്ധത്തിൻ്റെ പശ്ചാതലത്തിലാണ് ഇന്ധവില വില കൂടിയതെന്നും ലോക വ്യാപകമായി പ്രതിസന്ധിയുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു

കൊച്ചി: ഇന്ധനവിലയിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ഇന്ധനവില കൂടിയതിന് കാരണം ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ എന്നാണ് സുരേഷ് ​ഗോപിയുടെ പരിഹാസം. യുദ്ധത്തിൻ്റെ പശ്ചാതലത്തിലാണ് ഇന്ധവില വില കൂടിയതെന്നും ലോക വ്യാപകമായി പ്രതിസന്ധിയുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. യുദ്ധ സാഹചര്യങ്ങൾ മാറിയാൽ മാത്രമേ വിലയുടെ കാര്യത്തിൽ തീരുമാനം ഏടുക്കാൻ സാധിക്കുവെന്നും കുറയെക്കേണ്ട സാഹചര്യം വന്നാൽ കുറയ്ക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വീടുകളിൽ ഗ്യാസ് എത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും സ്വാഭാവികമായ വില വർധനയാണ് ഇപ്പോൾ ഉണ്ടായതെന്നും സു​രേഷ് ​ഗോപി പ്രതികരിച്ചു. പെട്രോൾ ഉത്പാദകരായ രാജ്യങ്ങളിൽ പോലും വില വർധിച്ചെന്ന് അദേഹം കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് ഇന്ധനവില വർധനയിൽ സുരേഷ് ​ഗോപി പ്രതികരിച്ചത്.

രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. ഏറ്റവും ഒടുവിൽ പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്.

Content Highlights: Union Minister Suresh Gopi has responded to concerns over fuel prices, addressing questions related to petroleum pricing and its impact on the public.

To advertise here,contact us