ഓൺലൈനിൽ നിന്ന് പൊതുഇടത്തിലേയ്ക്ക്; കൊച്ചിയിൽ ഒത്തുചേരാൻ കോക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ സന്ദേശം

സമരങ്ങൾക്കോ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൂടിയാലോചിക്കുന്നതിനോ അല്ല ഈ മീറ്റപ്പ് എന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

കൊച്ചി: പൊതുഇടത്തിൽ ഒത്തുകൂടാൻ ക്രോക്കോച്ച് ജനതാ പാർട്ടി. ഞായറാഴ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒത്തുചേരൽ ഉണ്ടാകുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പേരിലുള്ള സന്ദേശത്തിൽ ഉള്ളത്. സിജെപി കൊച്ചി മീറ്റ് അപ്പ് എന്ന ടെല​ഗ്രാം ​ഗ്രൂപ്പിലാണ് സന്ദേശം വന്നത്. ഉച്ചയ്ക്ക് 2.30ന് കൊച്ചിയിലെ മറൈൻ ഡ്രൈവിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടുള്ള സന്ദേശമാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. 2.30ന് ഒത്തുചേരൽ നടക്കുന്ന കൃത്യം സ്ഥലം ​ഗ്രൂപ്പിൽ ഇടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആരാണ് ഒത്തുചേരൻ സംഘടിപ്പിക്കുന്നതെന്ന് വ്യക്തമല്ല. സമരങ്ങൾക്കോ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൂടിയാലോചിക്കുന്നതിനോ അല്ല ഈ മീറ്റപ്പ് എന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒത്തുചേരലിൻ്റെ അജണ്ടയും സന്ദേശത്തിനൊപ്പം ചേർത്തിട്ടുണ്ട്. പരിചയപ്പെടൽ, നമ്മുടെ ​ഗ്രൂപ്പിനെ നിയമപരമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള കാര്യങ്ങൾ, നമ്മുടെ നാടിൻ്റെ നന്മയ്ക്കായി നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും, സമൂഹത്തിൽ നടക്കുന്ന അനീതികളും അക്രമങ്ങളും നിയമത്തിൻ്റെ മുൻപിൽ നമുക്ക് എങ്ങനെ കൊണ്ടുവരാൻ കഴിയും, പരസ്പരം നമ്മുടെ കാഴ്ചപ്പാടുകളും അറിവുകളും പങ്കുവെയ്ക്കൽ എന്നിങ്ങനെയാണ് ഒത്തുചേരലിൻ്റെ അജണ്ടയായി പറഞ്ഞിരിക്കുന്നത്. മീറ്റിങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പേരും മേൽവിലാസവും ഫോൺ നമ്പറും പ്രായവും രേഖപ്പെടുത്തണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

Content Highlights: The Cockroach Janata Party has invited supporters and members to gather in Kochi, marking a transition from online engagement to a public community meet-up. Read more about the event and its objectives.

To advertise here,contact us