അതിരപ്പിളളിയില്‍ കാട്ടാന ആക്രമണം; വയോധികന് ദാരുണാന്ത്യം

ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തൃശൂര്‍: അതിരപ്പിളളി വൈശേരിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. പുല്ലേര്‍കാട്ട് മോഹനന്‍(65) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടേമുക്കാലിനാണ് സംഭവം. വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയപ്പോള്‍ മുന്നില്‍ പെടുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: Wild elephant attack in Athirappilly; Elderly man dies

To advertise here,contact us