തിരുവനന്തപുരം: വി ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. നിയമസഭയില്‍ രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. സര്‍ക്കാരിന്റെ നയപരിപാടികള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ഗവര്‍ണര്‍ നടത്തുക.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാഗ്യാരന്റിയിലെ വാഗ്ദാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാകും പ്രസംഗം. കേന്ദ്ര സര്‍ക്കാരിന് എതിരായ വിമര്‍ശനങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നതിലും ആകാംക്ഷയുണ്ട്. സഭയില്‍ എത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും.
Content Highlights: Key decisions are expected as the VD Satheesan government presents its first policy announcement today amid high political anticipation in Kerala