'VD സതീശനുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ല, വ്യക്തിപരം'; ചാർട്ടേഡ് വിമാനയാത്രയിൽ പ്രതികരിച്ച് JDS നേതാവ്

അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോര്‍ ആല്‍വയെ തന്റെ വീട്ടില്‍ നിന്നും വി ഡി സതീശന്‍ കണ്ടത് യാദൃശ്ചികമായാണെന്ന് മൊഹിയുദ്ദീന്‍ ബാവ

കാസര്‍കോട്: മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ ചാര്‍ട്ടേഡ് വിമാന യാത്രയില്‍ പ്രതികരണവുമായി ജെഡിഎസ് നേതാവ് മൊഹിയുദ്ദീന്‍ ബാവ. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് ബാവ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോര്‍ ആല്‍വയെ തന്റെ വീട്ടില്‍ നിന്നും വി ഡി സതീശന്‍ കണ്ടത് യാദൃശ്ചികമായാണെന്ന് ബാവ പറഞ്ഞു. ചാര്‍ട്ടേര്‍ഡ് വിമാനത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നമുക്ക് പാര്‍ട്ടി ഒക്കെ രണ്ടാമതാണ്. വ്യക്തികളാണ് ആദ്യം. മാധ്യമങ്ങളുടെ ആരോപണമായിരുന്നു എല്ലാം. കിഷോര്‍ കട്ട കോണ്‍ഗ്രസാണ്. നടന്നതെല്ലാം യാദൃശ്ചികമാണ്. അദാനിയുടെ കാര്യമൊന്നും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് മെയ് ഒന്നിനാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്‍ മംഗലാപുരത്തേക്ക് വിമാന യാത്ര നടത്തിയത്. ഈ യാത്ര വലിയ വിവാദമായിരുന്നു.

Content Highlights: JDS leader about V D Satheesan's Charted plain journey

To advertise here,contact us