കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്; ചെയര്‍മാന്‍ സ്ഥാനം എസ്എഫ്‌ഐക്ക്

നിലവില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിയനാണ് അധികാരത്തില്‍ ഉള്ളത്.

തിരുവനന്തപുരം: കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുന്നു. ഫലം വന്ന ചെയര്‍മാന്‍ സീറ്റില്‍ എസ്എഫ്‌ഐ വിജയിച്ചു. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശിവ എസ് ആണ് വിജയിച്ചത്.

ഒരു വൈസ് ചെയര്‍പേഴ്‌സണ്‍ സീറ്റ് കെഎസ്‌യു നിലനിര്‍ത്തി. ഫാത്തിമ ഫര്‍ഹ എസ് വിജയിച്ചു. ബാക്കി സീറ്റുകളിലെ വോട്ടുകളെണ്ണുകയാണ്.

സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കലാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 180 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരാണ് വോട്ട് ചെയ്തത്.

നിലവില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിയനാണ് അധികാരത്തില്‍ ഉള്ളത്. 17 ജനറല്‍ സീറ്റുകളില്‍ 13 എണ്ണം എസ്എഫ്‌ഐക്കും നാല് എണ്ണം കെഎസ്‌യുവിനും ഉണ്ട്.

Content Highlights: Kerala University Student Union Election: Chairperson Post Won by SFI

To advertise here,contact us