രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി; ഉത്തരവ് നാളെ പുറത്തിറങ്ങും

നിലവിൽ രത്തൻ ഖേൽക്കർ കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ്റെ സെക്രട്ടറിയായി രത്തൻ യു ഖേൽക്കറെ നിയമിച്ചു. നിലവിൽ ഇദേഹം കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്. നിയമന ഉത്തരവ് നാളെ പുറത്തിറങ്ങും. 2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് രത്തൻ യു ഖേൽക്കർ. കണ്ണൂർ കളക്ടറായും കേരള മെഡിക്കൽ മിഷൻ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. വി ഡി സതീശനാണ് രത്തൻ ഖേൽക്കറിൻ്റെ പേര് നിർദേശിച്ചത്.

നേരത്തേ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. 20 പേരെയാണ് പേഴ്‌സണൽ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത്. ശ്രീകുമാർ ടിയെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സിജി ജി എസിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു. റോയ് മാത്യുസാണ് മീഡിയ സെക്രട്ടറി. തിലകൻ കെ പി കെ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവരെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

പേഴ്സണൽ സ്റ്റാഫിൻ്റെ പേര്, തസ്തിക

1 ശ്രീകുമാർ ടി- സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി2 സിജി ജി എസ്- പ്രസ് സെക്രട്ടറി3 റോയ് മാത്യൂസ്- മീഡിയ സെക്രട്ടറി4 തിലകൻ കെ പി കെ- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി5 അനീഷ് എ- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി6 മോഹനചന്ദ്രൻ എം എസ്- അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി7 പത്മകുമാർ എം- അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി8 എബിമോൻ പി എ- അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി9 മനോജ്‌കുമാർ പി എൻ- അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി10 ജാഫർഖാൻ എസ് -അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി11 ജയചന്ദ്രൻ എ- അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി12 പ്രകാശ് ഒ ടി- അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി13 വിനീത് ടി സി- പേഴ്‌സണൽ അസിസ്റ്റൻ്റ്14 എം ബി സുരേഷ് ബാബു - അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ്15 പ്രശാന്ത് എം കെ- അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ്16 വി കെ കമറുദ്ദീൻ- അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ്17 ഹരിനാഥ് കെ - അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ്18 ജയകുമാർ എസ്- സെക്ഷൻ ഓഫീസർ19 ജോസഫ് ടി ഡി- ക്ലർക്ക്20 ആഷിഫ് വി ജെ- ക്ലർക്ക്

Content Highlights: Personal staff members have been appointed for Chief Minister V D Satheesan to assist with administrative and official responsibilities.

To advertise here,contact us