കൊച്ചി: പാരിയത്തുകാവ് ഉന്നതിയിലെ പൊലീസ് അതിക്രമത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായി എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായര്‍. പതിനാലു പ്രാവശ്യം സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ചെന്ന പൊലീസ് സംയമനത്തോടെ പെരുമാറിയിട്ടുണ്ടെങ്കില്‍ എന്ത് കൊണ്ടാണ് പുതിയ സര്‍ക്കാരിന്റെ വകുപ്പ് പ്രഖ്യാപനം വന്ന് ആഭ്യന്തര മന്ത്രി ചുമതലയേല്‍ക്കുന്ന മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് ഇത്ര വലിയ സന്നാഹമായി അക്രമം അഴിച്ചുവിട്ടതെന്ന് രാജു പി നായര്‍ ചോദിക്കുന്നു.
പത്ത് കൊല്ലം ഈ വിഷയം കോടതിക്ക് പുറത്ത് ഒരു പരിഹാരത്തിനോ, പുനരധിവാസത്തിനോ നടപടിയെടുക്കാത്ത സിപിഐഎം അതിനു ശ്രമം നടത്തുമെന്ന് പ്രഖ്യാപിച്ച രണ്ടു ദിവസം പ്രായമായ സര്‍ക്കാരിനെതിരെ വലിയ സമരമാക്കി മാറ്റുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും രാജു പി നായര്‍ പറഞ്ഞു. പൊലീസ് നടത്തിയ അമിതാധികാരത്തിലേക്ക് നയിച്ച ഗൂഢാലോചനയെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്നും രാജു പി നായര്‍ പറഞ്ഞു.
രാജു പി നായരുടെ കുറിപ്പ്-
വാഴക്കുളം പര്യത്ത് കോളനിയിലെ കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ നടന്ന പോലീസ് അതിക്രമത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന് സംശയിപ്പിക്കുന്ന നിലയിലാണ് സി.പി.എം. നടത്തുന്ന സമരം. പതിനാലു പ്രാവശ്യം സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ചെന്ന പൊലീസ് സംയമനത്തോടെ പെരുമാറിയിട്ടുണ്ടെങ്കില്‍ എന്ത് കൊണ്ടാണ് പുതിയ സര്‍ക്കാരിന്റെ വകുപ്പ് പ്രഖ്യാപനം വന്ന് ആഭ്യന്തര മന്ത്രി ചുമതലയേല്‍ക്കുന്ന മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് ഇത്ര വലിയ സന്നാഹമായി ഒരു അതിക്രമം അവിടെ അഴിച്ചുവിട്ടത്? ഇത്തരം ഒരു സംഭവത്തില്‍ പുതിയ സര്‍ക്കാരിന്റെ നിലപാടും സമീപനവും എന്താണെന്ന് അറിയാനുള്ള വിവേകം പോലീസിനുണ്ടാവും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ആ വിവേകത്തെ മറികടന്നു പോലീസ് പ്രവര്‍ത്തിക്കണമെങ്കില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തു ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ സി.പി.എമ്മിനോട് ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായി മാത്രമേ കാണാന്‍ കഴിയുകയുള്ളു. പത്ത് കൊല്ലം ഈ വിഷയം കോടതിക്ക് പുറത്ത് ഒരു പരിഹാരത്തിനോ, പുനരധിവാസത്തിനോ നടപടിയെടുക്കാത്ത സി.പി.എം., അതിനു ശ്രമം നടത്തുമെന്ന് പ്രഖ്യാപിച്ച രണ്ടു ദിവസം പ്രായമായ സര്‍ക്കാരിനെതിരെ വലിയ സമരമാക്കി മാറ്റുന്നത് ഈ ഗൂഡാലോചനയുടെ ഭാഗമാണ്. അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ അമിതാധികാരത്തിലേക്ക് നയിച്ച ഗൂഡാലോചനയെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണം.
Content Highlights: CPIM strike is under suspicion of conspiracy in pariyathkavu said Raju P Nair