പാലക്കാട്: ഭാര്യയെയും ബന്ധുക്കളെയും ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ പൊലീസ് പിടിയില്‍. പാലക്കാട് ഒറ്റപ്പാലം മയിലുംപുറത്താണ് സംഭവം. ഒറ്റപ്പാലം സ്വദേശി അനില്‍കുമാറാണ് ഭാര്യ പത്മജയെയും പത്മജയുടെ ബന്ധുക്കളെയും കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തി പരിക്കേല്‍പ്പിച്ചത്.
വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പത്മജ പോയതിന്റെ വൈരാഗ്യത്തിലാണ് അനില്‍കുമാര്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പത്മജയെ കുത്തി പരിക്കേല്‍പ്പിച്ച അനില്‍കുമാര്‍, തടയാന്‍ എത്തിയതിനാണ് പത്മജയുടെ സഹോദരന് സച്ചിന്, ബന്ധുക്കളായ മോഹന്‍കുമാര്‍ വിഷ്ണുജിത്ത് എന്നിവരെ ആക്രമിച്ചത്. നെഞ്ചിലും മുതുകിലും കുത്തേറ്റ പത്മജയുടെ ചെറിയച്ഛന് മോഹന്‍കുമാര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
Content Highlights: Police arrest man who stabbed wife and relatives at palakkad