മുൻ ഡിജിപി എ ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവ്

പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ദൗത്യം

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവായി മുൻ ഡിജിപി എ ഹേമചന്ദ്രനെ നിയമിച്ചു. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ദൗത്യം. പ്രതിഫലം വാങ്ങാതെയാണ് ഹേമചന്ദ്രൻ സേവനം നൽകുക. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മെയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.

മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ കെ അനിൽ കുമാറിനെയും നിയമിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സതീശൻ്റെ പ്രൈവറ്റ് സെക്രട്ടറി അനിൽ കുമാറായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ എസ് കെ ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായും (ഒഎസ്‌ഡി) നിയമിച്ചിട്ടുണ്ട്. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദേഹം.

Content Highlights: Former DGP A Hemachandran appointed as advisor to Home Minister Ramesh Chennithala

To advertise here,contact us