മലപ്പുറത്ത് സൈനികന്‍ കിണറ്റില്‍ വീണ് മരിച്ചു; പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കൂറ്റമ്പാറയില്‍ മുന്‍ സൈനികന്‍ കിണറ്റില്‍ വീണു മരിച്ചു. വലമ്പുറം സ്വദേശി ജോസ് (55)ആണ് മരിച്ചത്. മോട്ടോര്‍ നന്നാക്കാന്‍ കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. നിലമ്പൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ജോസിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയെന്നാണ് പൊലീസ് അറിയിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കടുമീന്‍ചിറയിലാണ് സംഭവം. തോണിക്കടവ് സ്വദേശി ബിജോ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Ex military man died when fallen in to well at Malappuram

To advertise here,contact us