'കൊയിലാണ്ടി,പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയല്‍ റൂം തുറന്നതില്‍ വരണാധികാരികള്‍ക്കെതിരെ അച്ചടക്ക നടപടി വേണം'

യുഡിഎഫിനെ അറിയിക്കാതെയാണ് ഉദ്യോഗസ്ഥ നടപടിയെന്ന് ആണ് കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രവീണ്‍ കുമാറിന്റെ ആക്ഷേപം.

കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയല്‍ റൂം തുറന്നതില്‍ വരണാധികാരികള്‍ക്കെതിരെ എതിരെ അച്ചടക്ക നടപടിയാവശ്യപ്പെട്ട് യുഡിഎഫിന്റെ ഹര്‍ജി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വരണാധികാരികള്‍ ശ്രമിച്ചുവെന്ന് യുഡിഎഫിന്റെ ആരോപണം. കോഴിക്കോട് ജെഡിറ്റി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ മെറ്റീരിയല്‍ റൂം തുറന്നതിലാണ് നടപടി ആവശ്യം.

യുഡിഎഫിനെ അറിയിക്കാതെയാണ് ഉദ്യോഗസ്ഥ നടപടിയെന്ന് ആണ് കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രവീണ്‍ കുമാറിന്റെ ആക്ഷേപം.

ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നടപടിയെടുത്തില്ല. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ് ശ്രമിച്ചത്. വരണാധികാരികള്‍ സുതാര്യമായ തെരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്നുമാണ് യുഡിഎഫിന്റെ ആക്ഷേപം. ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

Content Highlights: UDF petitions seeking disciplinary action against returning officers over opening of material room

To advertise here,contact us