SIRൽ ജാഗ്രത പാലിച്ചില്ല; BJPമഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ എം എല്‍ അശ്വിനിക്കെതിരെ രൂക്ഷ വിമര്‍ശനം

നാലായിരത്തോളം വോട്ട് ചേര്‍ത്തത് കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ എത്തിയതിന് ശേഷമെന്ന് വിമര്‍ശനം

കാസര്‍കോട്: ബിജെപി മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തില്‍ കാസര്‍കോട് സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിക്കെതിരെ രൂക്ഷ വിമര്‍ശനം. എസ്‌ഐആറില്‍ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ലെന്നാണ് വിമര്‍ശനം. അശ്വിനിക്ക് ചുമതലയുണ്ടായിട്ടും വോട്ട് ചേര്‍ക്കാനുള്ള പ്രവര്‍ത്തനം മണ്ഡലത്തില്‍ ഏകോപിപ്പിച്ചില്ലെന്നും വിമര്‍ശനമുണ്ട്.

ആദ്യഘട്ടത്തില്‍ ചേര്‍ത്തത് ആയിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ്. നാലായിരത്തോളം വോട്ട് ചേര്‍ത്തത് കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ എത്തിയതിന് ശേഷമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. അശ്വിനിയുടെ മകന്റെ വോട്ട് പോലും ചേര്‍ത്തില്ലെന്നും യോഗത്തില്‍ വിമര്‍ശനമുണ്ട്.

എസ്‌ഐആര്‍ മണ്ഡലത്തില്‍ തിരിച്ചടിയായെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍. മഞ്ചേശ്വരത്ത് എസ്‌ഐആറില്‍ യുഡിഎഫ് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം നടത്തിയെന്നും യോഗം വിലയിരുത്തി.

Content Highlights: BJP strongly criticizes ML Ashwini at Manjeswaram constituency review meeting

To advertise here,contact us