വീട്ടുമുറ്റത്തെ കിണറിന് സമീപത്തുവെച്ച് പാമ്പ് കടിയേറ്റു; കിളിമാനൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും കുഴഞ്ഞുവീണു

തിരുവനന്തപുരം: കിളിമാനൂരില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരേറ്റ് പേടികുളം സ്വദേശി സുധര്‍മ്മ(75)യാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്തെ കിണറിന് സമീപത്ത് വെച്ചാണ് പാമ്പ് കടിച്ചത്.

പാമ്പ് കടിയേറ്റതോടെ സുധര്‍മ്മ നിലവിളിച്ചു. വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും കുഴഞ്ഞുവീണു. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

Content Highlights: woman dies after being bitten by a snake in Kilimanoor

To advertise here,contact us