മുണ്ടയ്ക്കല്‍: റവന്യു മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീടിന്റെ ഉടമ നൗഫല്‍. വീട്ടിലെത്തിയ മന്ത്രിക്ക് കിളി പോയത് പോലെയാണ് തോന്നിയതെന്ന് നൗഫല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിള്ളലുണ്ടായ ഇടത്ത് ഊരാളുങ്കലിലെ ഉദ്യോഗസ്ഥരെത്തി മാര്‍ക്ക് ചെയ്തതിടത്ത് മാത്രം മന്ത്രി മായിച്ചു.വിള്ളല്‍ വന്ന ഭാഗം മന്ത്രി തൊട്ടിട്ടില്ല. മേല്‍ക്കൂരയില്‍ നോക്കിയാല്‍ വിള്ളല്‍ കൃത്യമായി മനസിലാകും. വീടിന്റെ ഉടമസ്ഥനായ തന്നോട് മന്ത്രി ഒന്നും ചോദിച്ചില്ല. വീടിന് വിള്ളൽ ഉണ്ടായെന്ന് പറഞ്ഞതിന് പിന്നാലെ പലഭാഗത്ത് നിന്നും ഭീഷണിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സ്വന്തമായി കെട്ടിയ വീട്ടില്‍ കിടന്നുറങ്ങാന്‍ ഭാഗ്യം ലഭിക്കാതെ പോയ വ്യക്തിയാണ് താനെന്നും കുടുംബത്തിലെ 16പേരെയാണ് ദുരന്തത്തില്‍ നഷ്ടപ്പെട്ടതെന്നും നൗഫല്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഭവനപദ്ധതിയിലെ ഉപഭോക്താവിനെ എങ്ങനെ യൂത്ത് കോണ്‍ഗ്രസിന് സഹായിക്കാന്‍ കഴിയുമെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒ ജെ ജനീഷ് നൽകിയ മറുപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും മന്ത്രി കെ രാജന് മാനസിക തകരാര്‍ സംഭവിച്ചോ എന്ന് ജനീഷ് പരിഹസിച്ചു. മന്ത്രി മായ്ച്ചു കളഞ്ഞാല്‍ പോകുന്നതല്ല വിള്ളല്‍. ഭൂകമ്പത്തെ പോലും പ്രതിരോധിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദമെന്നും ജനീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതീകാത്മക കുടിൽ കെട്ടി സമരം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു മന്ത്രി രാജനെ ജനീഷ് പരിഹസിച്ചത്.
Content Highlights: Nowfal, a survivor of the Mundakkai landslide and a beneficiary of the government’s rehabilitation township project in Wayanad, raised a complaint against Revenue Minister K. Rajan over leakage in his newly constructed house