പത്തനംതിട്ട: കാര്‍ സ്കൂട്ടറില്‍ ഇടിച്ചു സ്കൂട്ടര്‍ യാത്രികന് മരിച്ചു. പത്തനംതിട്ട വലഞ്ചുഴി കീറ്റേഴത്തു മണ്ണില്‍ വീട്ടില്‍ പരേതനായ ഹമീദ് റാവുത്തറുടെ മകന് മുഹമ്മദ് സാലി എച്ച്(65)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മേലെ വെട്ടിപ്രം റിംഗ് റോഡിലാണ് അപകടം നടന്നത്.
അമിത വേഗതയിലെത്തിയ കാര്‍ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് സാലി ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്. സൈനബ ബീവിയാണ് ഭാര്യ. മക്കള്‍: ഷെമീല സാലി, ഫൈസല്‍ സാലി, ജസീല സാലി, മരുമക്കള്‍: സന്തോഷ്, നിഷാജ്.
Content Highlights: A car collided with a scooter, killing the scooter rider