കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാലിനെ കൈവിട്ട് എന്‍എസ്എസ്; പിന്തുണ അയിഷ പോറ്റിക്ക്, ശബ്ദരേഖ പുറത്ത്

ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്നും സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ എന്‍എസ്എസ് പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷ പോറ്റിക്കെന്ന് വ്യക്തമാക്കുന്ന ആഡിയോ സന്ദേശം റിപ്പോര്‍ട്ടറിന് ലഭിച്ചു. അയിഷാ പോറ്റിക്ക് വോട്ട് നല്‍കാന്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി അനില്‍കുമാര്‍ ആഹ്വാനം ചെയ്തു.വോട്ടെടുപ്പിന് മുന്‍പുള്ള അനില്‍കുമാറിന്റെ ശബ്ദരേഖയാണ് റിപ്പോര്‍ട്ടറിന് ലഭിച്ചു. കഴിഞ്ഞതവണ കെ എന്‍ ബാലഗോപാലിനെ സഹായിച്ചതായും യൂണിയന്‍ സെക്രട്ടറി പറയുന്നത് ശബ്ദരേഖയിലുണ്ട്.

ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്നും സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. കൊട്ടാരക്കര ഒഴികെയുള്ള മണ്ഡലങ്ങളില്‍ മാത്രമാണ് സമദൂര നിലപാടെന്നും അനില്‍കുമാര്‍ പറയുന്നുണ്ട്.

Content Highlights: NSS withdraws support from K. N. Balagopal in Kottarakkara

To advertise here,contact us