തിരുവനന്തപുരം: നരുവാമൂട് മുക്കംപാലമൂട് തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ പാപ്പാന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൊയ്തീന് എന്ന പാപ്പാനാണ് മരിച്ചത്. മൊയ്തീനെ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ആനയുടെ ആക്രമണത്തില്‍ വയറ്റില്‍ കുത്തേല്‍ക്കുകയും വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുകയുമായിരുന്നു. തമിഴ്നാട് സ്വദേശിയാണ് മരിച്ച മൊയ്തീന്.
ഭക്ഷണം കൊടുക്കുന്നതിനിടെ പാപ്പാനെ ആന ചുഴറ്റി എറിയുകയായിരുന്നു. ശ്യാം എന്ന ഉണ്ണിക്കുട്ടനാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനാണ് മൊയ്തീൻ. നരുവാമൂട് സ്വദേശി സജി മോന്റെ ആനയാണിത്. ആനയുടെ തേറ്റ പല്ല് മൊയ്തീന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയിരുന്നു.
Content Highlights: Mahout dies after suffering from serious injuries in thiruvananthapuram