കോട്ടയം: വോട്ട് ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്ന് സിനിമാ താരം മീനാക്ഷി. ഷൂട്ട് മാറ്റിവെച്ചാണ് വോട്ടിന് വന്നതെന്നും വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മീനാക്ഷി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വോട്ട് ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു താരം. രാഷ്ട്രീയം എല്ലാ മനുഷ്യരിലുമുണ്ടെന്നും താന്‍ തന്റെ അഭിപ്രാം പറയുന്നയാളാണെന്നും മീനാക്ഷി പറഞ്ഞു.
'പാര്‍ട്ടിപരമായ കാര്യങ്ങള്‍ വിലയിരുത്താറില്ല. വോട്ട് ചെയ്യുന്നത് ഒരു പാര്‍ട്ടിയുടെ ആവശ്യമല്ല. നമ്മുടെ ആവശ്യമാണ്. പലയാളുകളും സംസാരിക്കുമ്പോള്‍ അത് പാര്‍ട്ടിയുടെ ആവശ്യമായി മാറുന്നുണ്ട്. എന്റെ അവകാശമാണത്. എനിക്ക് വേണ്ടിയും എന്റെ ഭാവിക്കും വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. ഞാന്‍ ഇന്നേക്ക് വേണ്ടി വോട്ട് ചെയ്യുന്ന ആളാണ്. ഇന്ന് നന്നായാല്‍ ഭാവിയും നന്നാവും. നല്ലൊരു ഇന്നിന് വേണ്ടി വോട്ട് ചെയ്യുന്നവയാളാണ് ഞാന്‍', മീനാക്ഷി പറഞ്ഞു.
കേരളത്തില്‍ ഇതുവരെ 75.01 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര് പുരുഷന്മാരും 1,39,21,868 പേര് സ്ത്രീകളുമാണ്. 273 പേര് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്.
Content Highlights: Actress Meenakshi reaction on election after cast her vote