കൊച്ചി: കേരളം പോളിങ് ബൂത്തിലേയ്ക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടര്‍പട്ടികയിലെ ജെന്‍സികളുടെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയം. ആകെയുള്ള വോട്ടര്‍മാരില്‍ ഏകദേശം 18.56 ശതമാനം ജെന്‍സി(Gen Z)കളാണ്. കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നതില്‍ ജെന്‍സി വോട്ടര്‍മാരുടെ എണ്ണം നിര്‍ണ്ണായകമാകുമെന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.
1997-2012നും ഇടയില്‍ ജനിച്ചവരെയാണ് പൊതുവെ ജെന്സികളായാണ് കണക്കാക്കുന്നത്. ഇത് അനുസരിച്ച് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട 50,39,191 പേര് ജെന്‍സി വിഭാഗത്തില്‍ പെടുന്നവരാണെന്ന് കണക്കാക്കാം. 25,24,291 പുരുഷന്മാരെയും 25,14,822 സ്ത്രീകളെയും 78 ട്രാൻസ് ജെൻഡർ വ്യക്തികളുമാണ് ജെന്‍സി വോട്ടര്‍മാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
18നും 19നും ഇടയില്‍ പ്രായമുള്ള 4,66,408 വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായിട്ടുള്ളത്. ഇതില്‍ 2,34,707 പേര് പുരുഷ വോട്ടര്‍മാരും 2,31,701 പേര് സ്ത്രീ വോട്ടര്‍മാരുമാണ്. 20നും 29നും ഇടയില്‍ പ്രായമുള്ള 45,72,783 വോട്ടര്‍മാര്‍ക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ അവകാശമുണ്ട്. ഇതില്‍ 22,89,584 പേര് പുരുഷവോട്ടര്‍മാരും 22,83,121 പേര് സ്ത്രീ വോട്ടര്‍മാരും 78 പേര് ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.
നൂറ് വയസ്സിന് മുകളില്‍ പ്രായമുള്ള 1,555 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. നൂറ് വയസ്സിന് മുകളില്‍ പ്രായമുള്ള 478 പേര് പുരുഷവോട്ടര്‍മാരും 1,077 സ്ത്രീ വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 100നും 109നും ഇടയില്‍ പ്രായമുള്ള 1501 വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്ളത്. 459 പുരുഷവോട്ടര്‍മാരും 1042 സ്ത്രീവോട്ടര്‍മാരുമാണ് ഈ പട്ടികയിലുള്ളത്. 110നും 119നും ഇടയില്‍ പ്രായമുള്ള 54 വോട്ടര്‍മാരാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതില്‍ 19 പേര് പുരുഷന്മാരും 35 സ്ത്രീകളുമാണ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
39നും 39 വയസ്സിനും പ്രായമുള്ള 4979209 വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ഉള്ളത്. ഇവരില്‍ 2565146 പുരുഷവോട്ടര്‍മാരും 2413974 സ്ത്രീവോട്ടര്‍മാരും 89 ഭി ട്രാൻസ് ജെൻഡർ വ്യക്തികളുമാണ് വോട്ടര്‍പട്ടികയിലുള്ളത്. 40നും 49നും ഇടയില്‍ പ്രായമുള്ളവരില്‍ 2787592 പുരുഷവോട്ടര്‍മാരും 2844371 സ്ത്രീവോട്ടര്‍മാരും 73 ട്രാൻസ് ജെൻഡർ വ്യക്തികളും അടക്കം 5632036 വോട്ടര്‍മാരുമാണുള്ളത്. 50നും 59നും ഇടയില്‍ പ്രായമുള്ള 5145158 വോട്ടര്‍മാരില്‍ 2382380 പേര് പുരുഷന്മാരും 2762758 സ്ത്രീകളും 20 ട്രാൻസ് ജെൻഡർ വ്യക്തികളായ വോട്ടര്‍മാരുമാണ് ഉള്ളത്. 60നും 69നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരില്‍ 1796449 പേര് പുരുഷന്മാരും 1978198 സ്ത്രീകളും എഴ് ട്രാൻസ് ജെൻഡർ വ്യക്തികളും ഉള്‍പ്പെടെ 3774654 വോട്ടര്‍മാരുമാണ് ഉള്ളത്. 70നും 79നും ഇടയില്‍ പ്രായമുള്ള 942224 പുരുഷവോട്ടര്‍മാരും 1075174 സ്ത്രീവോട്ടര്‍മാരും നാല് ട്രാൻസ് ജെൻഡർ വ്യക്തികളും അടക്കം 2017402 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 80 മുതല്‍ 89വരെ പ്രായമുള്ള 499804 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 204276 പേര് പുരുഷവോട്ടര്‍മാരും 295526 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാൻസ് ജെൻഡർ വ്യക്തികളുമാണ് ഉള്ളത്. പട്ടികയിലുള്ള 90നും 99നും ഇടയില്‍ പ്രായമുള്ള 53943 വോട്ടര്‍മാരില്‍ 17975 പേര് പുരുഷന്മാരും 35968 പേര് സ്ത്രീകളുമാണ്.
കേരളം നാളെ പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ നിര്‍ണ്ണായകമാകുക സ്ത്രീ വോട്ടര്‍മാരുടെ നിലപാടായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ വോട്ടര്‍പട്ടിക പ്രകാരം പുരുഷവോട്ടര്‍മാരെ അപേക്ഷിച്ച് 7,01,057 അധികം സ്ത്രീ വോര്‍ട്ടര്‍മാരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ അര്‍ഹരായിട്ടുള്ളത്. 13220811 പുരുഷവോട്ടര്‍മാരും 13921868 സ്ത്രീ വോട്ടര്‍മാരും 273 ട്രാൻസ് ജെൻഡർ വ്യക്തികളായ വോട്ടര്‍മാരുമാണ് ഇത്തവണ വോട്ടര്‍പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ആകെ 27142952 വോട്ടര്‍മാരാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായിരിക്കുന്നത്.
സംസ്ഥാനത്തെ പൊതുവോട്ടര്മാരില് 13016593 പുരുഷന്മാരും 13884001 സ്ത്രീ വോട്ടര്‍മാരും 265 ഭിന്നലിംഗ വോട്ടര്‍മാരുമാണ് ഉള്ളത്. പ്രവാസി വോട്ടര്‍മാരില്‍ 204218 പേര് പുരുഷന്മാരും 37867 പേര് സ്ത്രീകളും 8 പേര് ഭിന്നലംഗക്കാരുമാണ്. കേരളത്തില്‍ ആകെയുള്ള 53984 സര്‍വീസ് വോട്ടര്‍മാരില്‍ 51330 പേര് പുരുഷന്മാരും 2654 പേര് സ്ത്രീകളുമാണ്.
Content Highlights: Kerala goes to polls on April 9, 2026. With nearly 50 lakh Gen Z voters and 1,555 people above 100 years old among 2.71 crore electorate, the 2026 Kerala Assembly Election promises a unique blend of youth power and veteran voices. All you need to know about tomorrow’s voting.