തൃശ്ശൂര്‍: നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ. നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ച ഗീതാ ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്സ്ആപ്പ് സന്ദേശം അയച്ചതിനാണ് അറസ്റ്റ്.
ഗീതാ ഗോപിക്കെതിരെ അസർ മജീദ് പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം ഉണ്ടായിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസർ മജീദിന്റെ ഫോണിൽ നിന്ന് വാട്സ്ആപ്പ് സന്ദേശം പൊലീസ് കണ്ടെടുത്തു. ചേർപ്പ് സ്റ്റേഷനിൽ ജി ഡി ചാർജ് അറിയാതെ മൊബൈൽ ഫോൺ കൊണ്ടുപോയ കേസിലും അസർ മജീദിനെ പ്രതിയാക്കിയിരുന്നു. അസർ മജീദിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.
Content Highlight : Asar Majeed, PA to BJP candidate C C Mukundan in Nattika, arrested. Arrested for sending a message on WhatsApp defaming Geetha Gopi