Reporter Pre-Poll Trend : പത്തനംതിട്ടയിലെ ഇടത് കോട്ടകള്‍ ഇളകുമോ? യുഡിഎഫ് തിരിച്ചുവരവ്?

റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ് പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നു

2021ലെ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിച്ചുകയറിയ ജില്ലയാണ് പത്തനംതിട്ട. എന്നാല്‍ ഇത്തവണ റിപ്പോര്‍ട്ടറിന്റെ ഇലക്ഷന്‍ പ്രീ പോള്‍ ട്രെന്‍ഡില്‍ യുഡിഎഫ് തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. അടൂരില്‍ യുഡിഎഫിന്റെ സി വി ശാന്തകുമാര്‍ ജയിച്ചേക്കുമെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ്. ആറന്മുളയില്‍ എല്‍ഡിഎഫിന്റെ വീണ ജോര്‍ജും യുഡിഎഫിന്റെ അബിന്‍ വര്‍ക്കിയും തമ്മില്‍ ഇഞ്ചിടോഞ്ച് പോര് നടക്കും. മൂന്ന് മുതല്‍ നാല് സീറ്റ് വരെ എല്‍ഡിഎഫും ഒന്ന് മുതല്‍ രണ്ട് സീറ്റ് വരെ യുഡിഎഫും നേടുമെന്നാണ് നിലവിലെ തെരഞ്ഞെടുപ്പ് രംഗം നല്‍കുന്ന സൂചന. കുമ്മനം രാജശേഖരനും അനൂപ് ആന്റണിയുമടക്കം കളത്തിലുണ്ടെങ്കിലും എന്‍ഡിഎ പത്തനംതിട്ടയില്‍ ചലനം സൃഷ്ടിക്കില്ലെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ് വ്യക്തമാക്കുന്നത്.

ആറന്മുള

  • LDF - വീണാ ജോർജ്
  • UDF-അബിൻ വർക്കി
  • NDA -കുമ്മനം രാജശേഖരൻ
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത

2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • LEAD-19,003
  • VOTE SHARE
  • LDF - 46.30%
  • UDF - 34.56%
  • NDA-17.98%

തിരുവല്ല

  • LDF - മാത്യു ടി തോമസ്
  • UDF-വർഗീസ് മാമ്മൻ
  • NDA -അനൂപ് ആൻ്റണി
  • ജയസാധ്യത LDFന്

2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • LEAD- 11,421
  • VOTE SHARE
  • LDF - 44.56%
  • UDF - 36.37%
  • NDA- 16.25%

റാന്നി

  • LDF - പ്രമോദ് നാരായൺ
  • UDF-പഴകുളം മധു
  • NDA -തോമസ് കെ സാമുവേൽ
  • ജയസാധ്യത LDFന്

2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • LEAD-1,285
  • VOTE SHARE
  • LDF - 41.22%
  • UDF - 40.21%
  • NDA- 15.33%

കോന്നി

  • LDF - കെ യു ജനീഷ്‌കുമാർ
  • UDF-സതീഷ് കൊച്ചുപറമ്പിൽ
  • NDA -ടി പി സുന്ദരേശൻ
  • ജയസാധ്യത LDFന്

2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • LEAD - 8,508
  • VOTE SHARE
  • LDF - 41.62 %
  • UDF - 35.94 %
  • NDA - 22 %

അടൂർ

  • LDF - പ്രിജി കണ്ണൻ
  • UDF-സി വി ശാന്തകുമാർ
  • NDA -പന്തളം പ്രതാപൻ
  • ജയസാധ്യത UDFന്

2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • LEAD - 2,919
  • VOTE SHARE
  • LDF - 42.83 %
  • UDF - 40.96 %
  • NDA - 15.43 %

Content Highlights: Reporter Pre Poll Trend-Pathanamthitta election results - Kerala Election Result prediction 2026

To advertise here,contact us