കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് പരാജയ ഭീതിയിലാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍. തനിക്കെതിരെ അപര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് തോല്‍ക്കുമെന്ന പേടികൊണ്ട് ബിജെപിയെ സഹായിക്കാനാണെന്ന പ്രചാരണം ജനങ്ങള്‍ തള്ളിക്കളഞ്ഞു.
കാസര്‍കോടിന്റെ വികസന മുരടിപ്പിന് അറുതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മണ്ഡലത്തില്‍ ത്രികോണ മത്സരമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞിരുന്നു. യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞത്.
ബിജെപിയെ സഹായിക്കാനാണ് ഷാനവാസ് പാദൂരിന്റെ ശ്രമം. എല്‍ഡിഎഫിന് കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ ഷാനവാസിന് ലഭിക്കില്ലെന്നും കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞിരുന്നു.
Content Highlights: “UDF in Kasaragod is Afraid of Defeat; Rival Candidate Fears Losing to Me,” Says Shanavas Padur