ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാരൻ റബർ തോട്ടത്തിൽ മരിച്ചനിലയിൽ

പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.

തിരുവനന്തപുരം: ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാരൻ റബർ തോട്ടത്തിൽ മരിച്ചനിലയിൽ.

കൊഞ്ചിറ നാലുമുക്ക് ചെറക്കോണം നിഷമൻസിലിൽ ഷിഹാബുദീൻ (53) ആണ് മരിച്ചത്.

വീടിന് സമീപത്തെ റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്കാണ് ഷിഹാബുദീൻ. ഇന്ന് വൈകുന്നേരം ആണ് ഇയാളെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും വഴിയിൽ നിന്നും ഷിഹാബുദീൻ്റെ ബൈക്കും കണ്ടെടുത്തു.

പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഫൊറൻസിക് ഉദ്യോഗസ്‌ഥരും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്‌ഥലത്ത് പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചു. വട്ടപ്പാറ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

Content Highlights: Block Panchayat employee found dead in rubber plantation

To advertise here,contact us