'തന്റെ ചങ്കിലെ ചോരയാണ് കോണ്‍ഗ്രസ്'; പുനലൂരില്‍ വിമത സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി സഞ്ജയ് ഖാന്‍

നാമനിര്‍ദ്ദേശ പത്രിക താന്‍ സമര്‍പ്പിക്കുന്നില്ല. പിന്മാറുകയാണെന്നും സഞ്ജയ് ഖാന്‍ പറഞ്ഞു.

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പില്‍ പുനലൂര്‍ മണ്ഡലം യുഡിഎഫില്‍ മുസ്‌ലിം ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഖാന്‍. പുനലൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കില്ലെന്ന് സഞ്ജയ് ഖാന്‍ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് കാണണമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചിരുന്നതായി സഞ്ജയ് ഖാന്‍ പറഞ്ഞു.

തന്റെ ചങ്കിലെ ചോരയാണ് കോണ്‍ഗ്രസ്. കുടുംബാംഗങ്ങളെ സ്‌നേഹിക്കുന്നതുപോലെ കോണ്‍ഗ്രസിനെ താന്‍ സ്‌നേഹിക്കുന്നു. കോണ്‍ഗ്രസ് നശിക്കാന്‍ പാടില്ല. മുസ്‌ലിം ലീഗ് സ്വതന്ത്രനായി മത്സരിക്കാനും താന്‍ സമ്മതം അറിയിച്ചിരുന്നു. നാമനിര്‍ദ്ദേശ പത്രിക താന്‍ സമര്‍പ്പിക്കുന്നില്ല. പിന്മാറുകയാണെന്നും സഞ്ജയ് ഖാന്‍ പറഞ്ഞു.

Content Highlights: Sanjay Khan has withdrawn from his rebel candidature in Punalur

To advertise here,contact us