തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന് ഉയർത്തിയ ആരോപണങ്ങൾ ഒത്തുതീർപ്പായ സാഹചര്യത്തിൽ തുടർ നടപടി വേണ്ടെന്ന് എസ്പിക്ക് നിർദേശം നൽകി. മന്ത്രി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന ബിന്ദുവിന്റെ പ്രതികരണം കണക്കിലെടുത്താണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ബിന്ദു മേനോന്റെ മൊഴിയെടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരിക്ക് പരാതിയില്ലെന്ന് പറഞ്ഞത്തോട് കൂടിയാണ് തുടർ നടപടികൾ അവസാനിപ്പിച്ചത്. നിലവിൽ കേസിൻ്റെ ഭാഗമായി ലഭിച്ച എല്ലാ പരാതികളും ഡിജിപി കൊല്ലം റൂറൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്.
മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ ഭാര്യയുടെ ആരോപണത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെയും പരാതികൾ വന്നിരുന്നു. കേസ് ഒത്തുതീർപ്പായതോടെ ഈ പാരതികളിലും നടപടിയുണ്ടാവില്ല. പൊലീസ് ആസ്ഥാനത്തേക്ക് നിരവധി പരാധികൾ എത്തിയിരുന്നു. എന്നാൽ കേസിൽ പൊലീസ് സ്വീകരിച്ച നടപടികളിൽ വീഴ്ചകളുണ്ടായില്ലെന്നാണ് വിലയിരുത്തൽ.
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ടുള്ള വിവാദം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഗണേഷ് കുമാര്‍ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായി ഭാര്യ ബിന്ദു മേനോന് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി മറ്റു ചര്‍ച്ചകളുടെ ആവശ്യമില്ലെന്നുമായിരുന്നു ബിന്ദു മേനോന്റെ നിലപാട്.
Content Highlights: The SP was instructed not to take further action as the allegations leveled against Minister KB Ganesh Kumar by his wife Bindu Menon have been settled.