തിരുവനന്തപുരം: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഇനി മുതല്‍ വഖഫ് ബോര്‍ഡ് അംഗം. സര്‍ക്കാര്‍ പുറത്തിറക്കിയ നോമിനേഷന് ലിസ്റ്റില്‍ ഉമര്‍ ഫൈസി മുക്കത്തിന്റേതടക്കം ഒൻപത് ആളുകളുടെ പേരാണുള്ളത്. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്. കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ കാരണം നീണ്ടുപോയ വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ് പുനഃസംഘടന നടത്തിയിരിക്കുന്നത്.
വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടികള്‍ ഫെബ്രുവരി അഞ്ചിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയ ബോര്‍ഡില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളതല്ലാത്ത രണ്ട് പേര് വേണമെന്ന് കേന്ദ്ര വഖഫ് ഭേദഗതി നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമുണ്ടായിരുന്നതിനാലാണ് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ താമസമുണ്ടായത്.
2024 ഡിസംബര്‍ 14ന് വഖഫ് ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി അവസാനിച്ചിരുന്നു. നാല് മാസത്തിനകം പുതിയ ബോര്‍ഡ് രൂപീകരിക്കുമെന്നായിരുന്നു 2024 നവംബറില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്കിയ ഉറപ്പ്. പഴയ ബോര്‍ഡ് അക്കാലം വരെ നിലനില്‍ക്കട്ടെയെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
Content Highlight; Samastha Mushavara member Umar Faizy Mukkam is now a member of the Waqf Board. The nomination list released by the government includes the names of 9 people, including Umar Faizy Mukkam. The official order in this regard was issued yesterday.