പേടിക്കണ്ട, പുലിയല്ല; കാട്ടാക്കടയില്‍ കണ്ടെത്തിയത് നായയെ

ഇന്ന് രാവിലെയാണ് കാട്ടാക്കട മണ്ഡപത്തിന്‍കടവ് പ്രദേശത്ത് പുലി ഇറങ്ങിയെന്ന ആശങ്ക ഉയര്‍ന്നത്

തിരുവനന്തപുരം: കാട്ടാക്കടയില്‍ കണ്ടെത്തിയ ജീവി പുലിയല്ലെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. ലാബ് ഇനത്തില്‍ പെട്ട നായയാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് കാട്ടാക്കട മണ്ഡപത്തിന്‍കടവ് പ്രദേശത്ത് പുലി ഇറങ്ങിയെന്ന ആശങ്ക ഉയര്‍ന്നത്.

കാട്ടാക്കട മണ്ഡപത്തിന്‍കടവ് കുന്നില്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് അടുത്ത പുരയിടത്തിലായിരുന്നു പുലി എന്ന് തോന്നിക്കുന്ന ജീവിയെ കണ്ടത്. തൊട്ടടുത്ത റബ്ബര്‍ പുരയിടത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലായിരുന്നു ദൃശ്യം പതിഞ്ഞത്. പിന്നാലെ പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

Content Highlights: The Forest Department has clarified that the animal found in Kattakkada in Thiruvananthapuram was not a leopard

To advertise here,contact us