തിരുവനന്തപുരം: വർക്കലയിൽ വന്ദേഭാരത് ട്രെയിന് ഓട്ടോറിക്ഷയില് ഇടിച്ച സംഭവത്തില് കേസെടുത്തു. തിരുവനന്തപുരം റെയില്വെ പ്രൊട്ടക്ഷന് ഫോഴ്സാണ് കേസെടുത്തത്. വര്ക്കല പൊലീസ് പ്രതിയെ ആർപിഎഫിന് കൈമാറി. റെയില്വേയുടെ ഉന്നത ഉദ്യോഗസ്ഥര് ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വന്ന വന്ദേഭാരത് എക്സ്പ്രസ് വര്ക്കല അകത്ത് മുറി റെയിൽവേ സ്റ്റേഷനിൽ ഓട്ടോയിൽ ഇടിച്ച് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ മദ്യലഹരിയിലായിരുന്നു. റോഡ് ആണെന്ന് തെറ്റിദ്ധരിച്ച് ഇയാൾ വാഹനം പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു.
കല്ലമ്പലം സ്വദേശിയാണെന്നും പേര് സുധി ആണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ട്രെയിനാണ് അപകടത്തില് പെട്ടത്.
Content Highlights: Vande Bharat hit an autorickshaw; Railway Protection Force registers case