മലമ്പുഴയിൽ വീണ്ടും പുലി; നവോദയ സ്കൂളിന് സമീപമാണ് പുലിയിറങ്ങിയത്

പ്രദേശത്തു കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

പാലക്കാട് : മലമ്പുഴയിൽ വീണ്ടും പുലി. പാലക്കാട്‌ മലമ്പുഴയിൽ നവോദയ സ്കൂളിന് സമീപമാണ് പുലിയിറങ്ങിയത്.രാത്രി എട്ട് മണിയോടെ റോഡു മുറിച്ചു കടക്കുന്നത് കണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി മലമ്പുഴയിലെ പല സ്ഥലങ്ങളിലായി പുലിയെ കണ്ടിരുന്നു. മലമ്പുഴ സ്കൂളിൻ്റെ മതിലിലും പുലിയെ കണ്ടിരുന്നതായി നാട്ടുകാ‌ർ പറഞ്ഞു.സ്കൂളിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു പുലിയുടെ ശബ്ദം കേട്ടതായും വനംവകുപ്പിനെ അറിയിച്ചെന്നും ഇവർ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവിടെ പുലി എത്തിയതായി നാട്ടുകാർ പറഞ്ഞു. പുലിയുടെ കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlight : Leopard again in Malampuzha; The leopard came down near Navodaya School

To advertise here,contact us