തിരുവനന്തപുരം: മുന് യൂത്ത് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തിലിനെതിരെ കൂടുതല് വെളിപ്പെടുത്തല്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തി. നിരന്തരം ഹോട്ടല് മുറിയിലേക്ക് വിളിച്ചെന്നും ലൈംഗിക ബന്ധത്തിന് പിന്നാലെ വിവാഹം കഴിക്കാന് പറ്റില്ലെന്ന് പറഞ്ഞെന്നും യുവതി പറഞ്ഞു. റിപ്പോര്ട്ടര് ടിവി പ്രിന്സിപ്പല് കറസ്പോണ്ടന്റ് ആര് റോഷിപാലിനോടായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്.
'എന്റെ ഒരു സീനിയറിനും ഇതേ അനുഭവം ഉണ്ടായി. പിന്നീടാണ് ഇക്കാര്യം അറിഞ്ഞത്. ഇനി മറ്റൊരാള്ക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. അതുകൊണ്ടാണ് വെളിപ്പെടുത്തലിന് തയ്യാറായത്. നിയമനടപടിയുമായി മുന്നോട്ട് പോകാന് ഭയമാണ്. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള് ഐ ഡോണ്ട് കെയര് എന്നായിരുന്നു മറുപടി', യുവതി പറഞ്ഞു.
Content Highlights: raped on the promise of marriage women allegation against Rahul Mamkoottathil