14കാരിയെ പീഡിപ്പിച്ചെന്ന് പരാതി; പോക്സോ കേസിൽ ഇന്‍ഫ്ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍

14 കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്

കോഴിക്കോട്: കൊയിലാണ്ടിയിൽ പോക്സോ കേസിൽ ഇന്‍ഫ്ലുവന്‍സര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് ഷാലി അറസ്റ്റില്‍. 14 കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് മംഗലാപുരം എയർപോർട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാസർകോട് സ്വദേശിയാണ് ഷാലു കിംഗ്.

Content Highlights: influencer shalu king arrested

To advertise here,contact us