മേൽക്കൂരയുടെ പട്ടികകൾ ദ്രവിച്ചനിലയിൽ; ചില ഭാഗം താങ്ങിനിർത്തുന്നത് വള്ളിയിട്ട് കെട്ടി; ഹെൽത്ത് സെന്റർ അപകടത്തിൽ

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് 65 വര്‍ഷത്തോളം പഴക്കമുണ്ട്

കാസര്‍കോട്: കാസര്‍കോട് കുമ്പള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അപകട ഭീഷണിയില്‍. കെട്ടിടത്തിന്റെ ഓട് മേഞ്ഞ മേല്‍ക്കൂര പല ഭാഗത്തും തകര്‍ന്ന നിലയിലാണ്. ഓട് താങ്ങി നിര്‍ത്തുന്ന പട്ടികകള്‍ പല ഇടങ്ങളിലും കയര്‍വെച്ച് കെട്ടിയ നിലയില്‍ കാണാം. ഇത് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാം എന്ന അവസ്ഥയിലാണ്. റിപ്പോര്‍ട്ടര്‍ ലൈവത്തോണ്‍, 'സിസ്റ്റം പരാജയമോ?'.

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് 65 വര്‍ഷത്തോളം പഴക്കമുണ്ട്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ മത്സ്യത്തൊഴിലാളികളും കര്‍ഷകരും വിദ്യാര്‍ത്ഥികളും അടക്കം ആശ്രയിക്കുന്നത് ഈ ഹെല്‍ത്ത് സെന്ററിനെയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അടുത്തിടെ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം ഇളകി വീണിരുന്നു. പരാതി ഉയര്‍ന്നപ്പോള്‍ ഷീറ്റ് ഇടുക മാത്രമാണ് ചെയ്തത്. അറ്റകുറ്റപ്പണികള്‍ക്കായി കോടികളുടെ ഫണ്ട് അനുവദിച്ചതായി ചില ഇടങ്ങളില്‍ നിന്ന് പ്രഖ്യാപനങ്ങള്‍ വരുന്നതല്ലാതെ പദ്ധതി പ്രാവര്‍ത്തികമാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Content Highlights- Kasaragod kumbala community health centre in dangerous condition

To advertise here,contact us