മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. തീവ്ര വലതുപക്ഷ വാദിയാണ് മോദി താമസിച്ച ഹോട്ടലിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചതെന്നാണ് റിപ്പോർട്ട്. ഹ്യൂഗോ ലെനോണ്‍ എന്നയാളാണ് ബഹളമുണ്ടാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇയാളെ ബലമായി മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ വേണ്ടെന്ന് ആക്രോശിക്കുന്ന ഇയാള്‍ അസഭ്യവര്‍ഷം നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേയമയം മോദി താമസിച്ചിരുന്ന ഹോട്ടലിലേക്ക് ഇയാള്‍ക്ക് പ്രവേശനം കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കാനാണ് നീക്കം. നരേന്ദ്രമോദി കഴിഞ്ഞ ദിവസമാണ് ദ്വിദിന സന്ദര്‍ശനത്തിനായി ഓസ്ട്രേലിയയില്‍ എത്തിയത്. മോദി എത്തി മണിക്കൂറുകള്‍ക്കകം തന്നെ പ്രതിഷേധമുണ്ടായി. ഓസ്ട്രേലിയയില്‍ കുടിയേറ്റക്കാരെ ആവശ്യമില്ലെന്നായിരുന്നു ഇയാളുടെ മുദ്രാവാക്യം. മോദി താമസിക്കുന്ന സ്ഥലം അടക്കമുള്ളവയെ കുറിച്ച് ഇയാള്‍ക്ക് എങ്ങനെ വിവരം ലഭിച്ചു എന്നതില്‍ പൊലീസ് കൃത്യമായി മറുപടി നല്‍കിയിട്ടില്ല.
എന്നാല്‍ തീവ്ര വലത്പക്ഷ വാദികള്‍ മോദിയുടെ യാത്രകളെ കുറിച്ചുള്ള വിവരം ഓണ്‍ലൈനായി പങ്കുവെച്ചിരുന്നതായി വിവരമുണ്ട്. അറസ്റ്റിലായ ഹ്യൂഗോ ലെനോണ്‍ ഓസ്ട്രേലിയയിലെ കുടിയേറ്റ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ വ്യക്തിയാണെന്നാണ് ദി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇയാള്‍ ആയിരക്കണക്കിന് റാലികള്‍ സംഘടിപ്പിച്ചതായാണ് വിവരം. നവ നാസി സംഘടനകളുമായും ഇയാള്‍ക്ക് ബന്ധമുള്ളതായാണ് റിപ്പോര്‍ട്ട്.
Content Highlights: A far-right activist in Australia protested against Prime Minister Narendra Modi while expressing anti-immigration views. The demonstration has sparked discussions over immigration, political activism, and the treatment of migrant communities, drawing attention both within Australia and among the Indian diaspora.