തെഹ്റാന്: ഒമാന്‍ തീരത്ത് എഞ്ചിന് പ്രശ്നത്തെ തുടര്‍ന്ന് അപകടത്തിലായ ഇന്ത്യന്‍ കപ്പലില്‍ ഉണ്ടായിരുന്ന ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി. മെക്കനൈസ്ഡ് സെയ്ലിങ് വെസല്‍ വിരാട് 1ല്‍ നിന്നാണ് 14ഓളം ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ഒമാന്‍ അധികൃതരും അപകടം നടന്ന മേഖലയിലുണ്ടായിരുന്ന മറ്റ് കപ്പലുകളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് ഇന്ത്യന്‍ എമ്പസി അറിയിച്ചു. മാരിടൈം പട്രോള്‍ എയര്ക്രോഫ്റ്റ് നല്കിയ ലൈഫ് റാഫ്റ്റിലാണ് കപ്പല്‍ ഉപേക്ഷിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത്.
'ഇന്ത്യന്‍ പതാകയുള്ള 14 ഇന്ത്യന്‍ യാത്രക്കാരുമായി ഒമാന്‍ തീരത്തേക്ക് യാത്ര ആരംഭിച്ച മെക്കനൈസ്ഡ് സെയ്ലിങ് വെസല്‍ വിരാട് 1, അപകടത്തില്‍പ്പെട്ടതായി മനസിലാക്കാന്‍ കഴിഞ്ഞു. ഒമാനി അധികൃതരും പ്രദേശത്തുള്ള മറ്റ് കപ്പലുകളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിച്ചത്'- ഇന്ത്യന്‍ എമ്പസി അറിയിച്ചു.
കപ്പലിന്റെ എഞ്ചിന് പ്രവര്‍ത്തന രഹിതമായെന്ന് മനസിലായതോടെ ക്രൂ അംഗങ്ങളെ സുരക്ഷിതമായി ലൈഫ് റാഫിലേക്ക് മാറ്റിയെന്നും അധികൃതര്‍ വിശദീകരിച്ചു. ഇന്ത്യന്‍ യാത്രക്കാരുമായി പോയ മറ്റ് കപ്പലുകള്‍ക്കുണ്ടായ അപകടങ്ങള്‍ക്ക് സമാനമല്ല ഈ അപകടമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് മൂന്ന് ഇന്ത്യന്‍ ക്രൂ അംഗങ്ങളുള്ള കപ്പലുകള്‍ക്ക് നേരെ ഗള്‍ഫ് ഒഫ് ഒമാനില്‍ വച്ച് യുഎസ് നേവിയുടെ ആക്രമണം നേരിട്ടിരുന്നു.
Content Highlights: Fourteen Indian crew members were reported safe after a vessel accident off the coast of Oman,