അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പാക് പ്രധാനമന്ത്രിയുടെ മകൾക്ക് ജാമ്യം

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മകൾ റാബിയ ഇമ്രാനും ഭർത്താവ് ഇമ്രാൻ യൂസഫിനമാണ് ജാമ്യം അനുവദിച്ചത്

ഇസ്ലാമാബാദ്: അഴമതി കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും പാകിസ്താൻ പ്രധാനമന്ത്രിയുടെ മകൾക്കും ഭർത്താവിനും കോടതി ജാമ്യം അനുവദിച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മകൾ റാബിയ ഇമ്രാനും ഭർത്താവ് ഇമ്രാൻ യൂസഫിനമാണ് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ചയാണ് ലാഹോറിലെ പ്രത്യേക കോടതി കേസിൽ ഇടക്കാല ജാമ്യം അനുവദിച്ചത്.

റാബിയ ഇമ്രാനും ഭർത്താവ് ഇമ്രാൻ യൂസഫിൻ്റെയും ജാമ്യാപേക്ഷകൾ പരി​ഗണിച്ച കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കേസിൽ ദമ്പതികളെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ (എഫ്‌ഐ‌എ) കോടതി വിലക്കുകയും ചെയ്തിട്ടുണ്ട്. മെയ് 7 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം.

ജഡ്ജി അഷ്ഫാഖ് അഹമ്മദാണ് ഉത്തരവ് ഇറക്കിയത്. പഞ്ചാബ് സാഫ് പാനി കമ്പനി കേസുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ അഴിമതി കേസിലാണ് ദമ്പതികൾക്ക് ജാമ്യം ലഭിച്ചത്. 2022-ൽ ഇമ്രാൻ ഖാൻ സർക്കാരിന്റെ കാലത്ത് ദമ്പതികൾക്കെതിരെ അറസ്റ്റ് വറണ്ട് ഇറക്കിയിരുന്നു. കേസിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിനെയും പ്രതി ചേർത്തിരുന്നു. അദേഹത്തെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു.

Content Highlights:Court grants bail to Pakistani Prime Minister's daughter and husband in mega corruption, money laundering case

To advertise here,contact us