ഗാസയില്‍ സമാധാനം? ആദ്യ ഘട്ടമായി ഏഴ് ബന്ദികളെ കൈമാറി ഹമാസ്; 2000ത്തിനടുത്ത് തടവുകാരെ വിട്ട് നല്‍കാന്‍ ഇസ്രയേല്‍

ഇസ്രയേലില്‍ നിന്നുള്ള 1900 വരുന്ന പലസ്തീന്‍ തടവുകാരെയും ഇന്ന് മോചിപ്പിക്കും

ഗാസ: ഗാസ സമാധാന കരാറിന്റെ ഭാഗമായുള്ള ബന്ദി മോചനം തുടങ്ങി ഇസ്രയേലും ഹമാസും. ആദ്യ ഘട്ടമെന്ന നിലയില്‍ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രസന്റിന് വിട്ട് നല്‍കിയതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെയുള്ള 20 ബന്ദികളെയും ഇന്ന് തന്നെ ഹമാസ് മോചിപ്പിക്കും. ഇസ്രയേലില്‍ നിന്നുള്ള 1900 വരുന്ന പലസ്തീന്‍ തടവുകാരെയും ഇന്ന് മോചിപ്പിക്കും.

ഇസ്രയേല്‍ സൈനികരായ നിമ്രോദ് കോഹെനും മതന്‍ സന്‍ഗോകെരും, എല്‍കാന ബൊഹ്‌ബൊത്, മതന്‍ ആഗ്രെസ്റ്റ്, അവിനാറ്റന്‍ ഒര്‍, യോസഫ് ഹെയ്ം ഒഹാന, എലോണ്‍ ഒഹെല്‍, എവ്യാതര്‍ ദാവൂദ്, ഗയ് ഗില്‍ബോ ദലാല്‍, റോം ബ്രസ്‌ലാവ്‌സ്‌കി, ഇരട്ടകളായ ഗലി, സിവ് ബെര്‍മാന്‍, എയ്തന്‍ മോര്‍, സീഗെവ് കെല്‍ഫോണ്‍, മാക്‌സിം ഹെര്‍കിന്‍, എയ്തന്‍ ഹോണ്‍, ബാര്‍ കുപെര്‍ഷ്ടിയന്‍, ഒംറി മിറന്‍, സഹോദരങ്ങളായ ഡാവിഡ് കുനിയോ, ഏരിയല്‍ കുനിയോ എന്നിവരെയാണ് ഹമാസ് മോചിപ്പിക്കുന്നത്.

റെഡ് ക്രസന്‍റിന്‍റെ വളണ്ടിയര്‍മാര്‍ തന്നെയാണ് പലസ്തീന്‍ തടവുകാരെയും ഏറ്റുവാങ്ങുന്നത്. 108 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ സൈനിക ജയിലായ ഒഫറില്‍ നിന്നും 142 തടവുകാരെ നെഗെവിലെ ക്റ്റ്‌സി'ഒറ്റ് ജയിലില്‍ നിന്നും മോചിപ്പിക്കും. ഒഫറില്‍ നിന്ന് മോചിപ്പിക്കുന്നവരെ ഗാസയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ ആയിരിക്കും കൊണ്ടുപോകുക. അതേസമയം മോചിപ്പിക്കുന്ന തടവുകാരില്‍ മര്‍വാന്‍ ബര്‍ഗ്ഹൂതിയുടെ പേരില്ലെന്നാണ് ഹമാസ് പറയുന്നത്.

Content Highlights: Hamas release 7 hostages as first phase Israel will release Palestine prisoners

To advertise here,contact us