പൊലീസ്-എസ്എഫ്ഐ സംഘർഷം; പ്രകോപനമില്ലാതെ പൊലീസ് മർദിച്ചെന്ന് പരാതി

ബസ് ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു

പാലക്കാട്: ചെർപ്പുളശ്ശേരി ബസ് സ്റ്റാന്റിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. വിദ്യാർത്ഥികളെ മഴയത്ത് ബസിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കാതിരുന്നതാണ് തർക്കത്തിന് കാരണമായത്. ആദ്യം ബസ് ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു. പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് മർദിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു.

To advertise here,contact us