National

'മുന്നില്‍ നടക്കൂ...'; ഒറ്റക്കെട്ടായി ഗെഹ്‍ലോട്ടും പൈലറ്റും, രാജസ്ഥാന്‍ തൂത്തുവാരുമെന്ന് രാഹുല്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി. ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു രാഹുലിന്റെ പ്രതികരണം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒപ്പമുണ്ടായിരുന്നു.

'ഇപ്പോള്‍ കാണുന്നത് മാത്രമല്ല, ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ്. ഇനിയും ഒറ്റക്കെട്ടായിരിക്കും. രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരും.' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. നവംബര്‍ 25 നാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്.

അതിനിടെ സംഭവസ്ഥലത്ത് നിന്നുമുള്ള വീഡിയോയും ശ്രദ്ധ നേടി. മുന്നില്‍ നടക്കാന്‍ മൂന്ന് നേതാക്കളും പരസ്പരം വഴികാട്ടുന്നതാണ് വീഡിയോ. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗും ഒപ്പമുണ്ട്. 'നിങ്ങള്‍ ആദ്യം നടക്കൂ, നിങ്ങള്‍ ആദ്യം നടക്കൂ....' എന്ന് പറഞ്ഞ് രാഹുലും സച്ചിനും ഗെഹ്ലോട്ടും പരസ്പരം വഴികാട്ടുകയായിരുന്നു. പിന്നാലെ മൂവരും നടന്നു നീങ്ങുന്നതാണ് രംഗം.

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഗെഹ്ലോട്ട്-സച്ചിന്‍ പൈലറ്റ് പോര് തന്നെയാണ് പ്രധാന കാരണം. അതിനിടെയാണ് ഇത്തരമൊരു വീഡിയോ പുറത്ത് വരുന്നത്. സമീപകാലത്ത് രാജ്യത്ത് കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ പടലപ്പിണക്കം കണ്ട സംസ്ഥാനമാണ് രാജസ്ഥാന്‍. മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ഗെഹ്ലോട്ട്-സച്ചിന്‍ പൈലറ്റ് പ്രശ്‌നം പല തവണ വഷളായിട്ടുണ്ടെങ്കിലും നിലവില്‍ കേന്ദ്രനേതാക്കള്‍ ഇടപെട്ട് ഒതുക്കിയിരിക്കുകയാണ്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT