National

ഹിജാബ് വേണ്ട, പക്ഷേ 'മംഗല്‍സൂത്രയും മിഞ്ചിയും' ആകാം; കര്‍ണാടകയിലെ പുതിയ ഉത്തരവ്, പരക്കെ ആക്ഷേപം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെംഗളൂരു: കര്‍ണാടകയില്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ മംഗല്‍സൂത്രയും (താലി) കാല്‍ മോതിരവും (മിഞ്ചി) അണിയുന്നതിന് വിലക്കേര്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപം. വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഹിന്ദു ആചാരപ്രകാരം അണിയുന്ന ആഭരണങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് മാറ്റിയത്.

മത്സര പരീക്ഷകളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുളള ഉത്തരവ് കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റിയാണ് പുറത്തിറക്കിയത്. മുന്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം മത്സരപരീക്ഷകളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് അടുത്തിടെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റമുണ്ടായിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം പിന്‍വലിക്കും എന്നത്. അതനുസരിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ ഹിജാബ് ധരിക്കുന്നതിന് അനുമതി നല്‍കികൊണ്ടുളള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മത്സര പരീക്ഷകളില്‍ യാതൊരു തരത്തിലുളള ശിരോ വസ്ത്രവും അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും ബോര്‍ഡുകളിലേക്കുമുളള നിയമനങ്ങളില്‍ എക്സാമിനേഷന്‍ അതോറിറ്റിയാണ് പരീക്ഷ നടത്തുന്നത്.

അതേസമയം ഹിജാബ് നിരോധനം താല്‍ക്കാലികമാണെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. മുന്‍ സര്‍ക്കാര്‍ നിയമ സഭയില്‍ പാസാക്കിയ ഹിജാബ് നിരോധന നിയമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നിയമസഭയില്‍ പുതിയ ബില്ല് അവതരിപ്പിച്ച് പാസാക്കിയാല്‍ മാത്രമേ പഴയ നിയമം അസാധുവാവുകയുളളു. ഇത് നിയമക്കുരുക്കിന് കാരണമാകുമെന്ന് ആശങ്ക സര്‍ക്കാരിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് എക്സാമിനേഷന്‍ അതോറിറ്റി പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സൂചന. മത്സരപരീക്ഷകളില്‍ ഹിജാബ് നിരോധനം പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തീവ്ര വലതുപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതും സര്‍ക്കാരിനെ സ്വാധീനിച്ചതായാണ് വിവരം.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT