National

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകും: പ്രധാനമന്ത്രി നരേന്ദ്രമോദി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ച് നിരവധി അവസരങ്ങളാണ് വാതില്‍ക്കലെത്തി നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. വിനായക ചതുര്‍ഥി ദിവസം പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തില്‍ പാര്‍ലമെന്റ് സമ്മേളിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നല്ലകാര്യങ്ങള്‍ മാത്രം ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹി ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയുടെ വിജയത്തെയും പ്രധാനമന്ത്രി സൂചിപ്പിച്ചു. ജി20 ഉച്ചകോടി അഭിമാനകരമായ നേട്ടമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ജി 20യുടെ വലിയ വിജയത്തിന് പിന്നാലെ രാജ്യത്തിന്റെ വൈവിധ്യങ്ങളും ലോകത്തിന് കാണിച്ചു കൊടുത്തുവെന്ന് അഭിപ്രായപ്പെട്ടു. ജി 20 ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ശക്തി തെളിയിച്ചു. ഇന്ത്യയുടെ വളര്‍ച്ചയെ ലോകം ഉറ്റുനോക്കുന്നു പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബൽ സൗത്തിന്റെ ശബ്ദമാകാന്‍ നമുക്ക് സാധിച്ചു. ജി 20യില്‍ ഐക്യകണ്‌ഠേന പ്രസ്താവന നടത്താന്‍ സാധിച്ചതും ഇന്ത്യയുടെ ശക്തിയായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

വിശ്വകര്‍മ്മ ദിനത്തില്‍ വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച പദ്ധതി ഭാരതത്തിന്റെ വികസനത്തില്‍ വിശ്വകര്‍മ്മ വിഭാഗത്തിന്റെ പങ്ക് അടയാളപ്പെടുത്താന്‍ സഹായകമാകും. ചന്ദ്രയാന്‍ മൂന്ന് ദൗത്യം പ്രാചോദനകരമെന്നും ത്രിവര്‍ണപതാക ചന്ദ്രനില്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ഓടെ ഭാരതം വികസിത രാജ്യമാകുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT