Kerala

കേരള ബാങ്ക് ഭരണസമിതിയിൽ ലീഗ് എംഎല്‍എ; ലീഗ് പ്രവർത്തകർക്ക് അതൃപ്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലിം ലീഗ് എംഎൽഎ പി അബ്ദുൽ ഹമീദ് അംഗമായതിൽ ലീഗിനകത്ത് ഭിന്നത രൂക്ഷം. നേതൃത്വം ന്യായീകരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ സാമൂഹമാധ്യമ കൂട്ടായ്മകളിലടക്കം വിമർശനം ശക്തമാണ്. മലപ്പുറം നഗരത്തിലും ലീഗ് ഓഫീസിന് മുന്നിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പി അബ്ദുൽ ഹമീദിനെ യൂദാസ് എന്ന് അധിക്ഷേപിച്ചും പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപെട്ടുമാണ് മലപ്പുറം ലീഗ് ഓഫീസിന് മുന്നിലും കലക്ടറേറ്റ് പരിസരങ്ങളിലും നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായതിൽ ലീഗ് സഹകാരികൾക്കിടയിലും പ്രവർത്തകർക്കിടയിലും വലിയ അമർഷമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലും അബ്ദുൽ ഹമീദീനെ വിമർശിച്ചും പരിഹസിച്ചും പോസ്റ്റുകളുണ്ട്. പൗരത്വ ഭേദഗതി വിഷയത്തിലും പലസ്തീൻ വിഷയത്തിൽ ലീഗ് കാണിച്ച സാങ്കേതികത്വം ബാങ്കിന്റെ വിഷയത്തിൽ ലീഗിനില്ലെന്നാണ് പരിഹാസം.

എന്നാൽ സഹകണ മേഖലയിൽ മാത്രമാണ് സിപിഐഎമ്മുമായി സഹകരണമെന്നും യുഡിഎഫിന്റെ ഭാഗമായി ലീഗ് തുടരുമെന്നും പി കെ ബഷീർ എംഎൽഎ പറഞ്ഞു. സംഭവത്തെ ലീഗിനെ ഇടതുപക്ഷവുമായി അടുപ്പിക്കാനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കമായി വിലയിരുത്തുന്നവരുമുണ്ട്. കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലിം ലീഗ് എംഎൽഎയെ ഉള്‍പ്പെടുത്തിയ ലീഗിന്റെ നിലപാടിൽ മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വവും അതൃപ്തിയിലാണ്.

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രവൈറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

നാക്കിലെ കെട്ട് ശ്രദ്ധയില്‍പ്പെട്ടു, ഡോക്ടര്‍ അതിന് പ്രാധാന്യം നല്‍കി: ന്യായീകരണവുമായി കെജിഎംസിടിഎ

ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം

SCROLL FOR NEXT