ബില്ലുകളില് ഒപ്പിട്ട് ഗവര്ണര്; വിവാദ ബില്ലുകളില് തീരുമാനമില്ല

ലോകായുക്ത ഉള്പ്പെടെയുള്ള പ്രധാനപ്പെട്ട ബില്ലുകളില് ഗവര്ണര് ഒപ്പിട്ടിട്ടില്ല

തിരുവനന്തപുരം: സര്ക്കാര്-ഗവര്ണര് പോര് തുടരുന്നതിനിടെ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില് ഒപ്പിട്ട് ഗവര്ണര്. രണ്ട് പിഎസ്സി അംഗങ്ങളുടെ നിയമനവും അംഗീകരിച്ചു. പക്ഷേ വിവാദ ബില്ലുകളില് ഇനിയും ഒപ്പിട്ടിട്ടില്ല.

അതേസമയം ലോകായുക്ത ഉള്പ്പടെയുള്ള പ്രധാനപ്പെട്ട ബില്ലുകളില് ഗവര്ണര് ഒപ്പിട്ടിട്ടില്ല.

ബില്ലുകളില് ഒപ്പിടാന് വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സര്ക്കാര് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

എട്ട് ബില്ലുകളില് രണ്ട് വര്ഷത്തോളമായി തീരുമാനം വൈകുന്നത് ചോദ്യം ചെയ്താണ് കേരളം പ്രത്യേക അനുമതി ഹര്ജി നല്കിയത്. ഒരാഴ്ചയ്ക്കിടെ ഗവര്ണ്ണര്ക്കെതിരെ സംസ്ഥാന സര്ക്കാര് സുപ്രിംകോടതിയില് നല്കുന്ന രണ്ടാമത്തെ ഹര്ജിയാണിത്.

പൊതുജനാരോഗ്യ ബില് ഉള്പ്പടെയുള്ള ജനക്ഷേമ ബില്ലുകള് ഒപ്പിടാതെ അനിശ്ചിതകാലം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമസഭ പാസാക്കിയ ബില്ലുകളില് തീരുമാനമെടുക്കാന് വൈകുന്നത് നിയമനിര്മ്മാണ സഭയോടുമുള്ള വെല്ലുവിളിയാണ്. ബില്ലുകളില് തീരുമാനമെടുക്കാന് വൈകിപ്പിക്കുന്ന നടപടി ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്. വ്യക്തിപരമായ താല്പര്യത്തിന് അനുസരിച്ചാണ് ഗവര്ണ്ണര് ബില്ലുകളില് തീരുമാനമെടുക്കുന്നതെന്നും ഹര്ജിയില് ആരോപിക്കുന്നുണ്ട്.

To advertise here,contact us