കേരളത്തില് മഴ തുടരും; മൂന്ന് ജില്ലകളില് യെല്ലോ അലേര്ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു

തിരുവനന്തപുരം: കേരളത്തില് വരും ദിവസങ്ങളില് മഴ തുടരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ബംഗാള് ഉള്ക്കടലില് ന്യൂന മര്ദ്ദത്തിന് സാധ്യതയുണ്ട്.

വടക്ക് കിഴക്കന് ബംഗാള് ഉള്ക്കടലിനും മധ്യ കിഴക്കന് ബംഗാള് ഉള്ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്ക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില് വടക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനു മുകളില് ഈ ചക്രവാതച്ചുഴി ന്യൂന മര്ദ്ദമായി ശക്തി പ്രാപിക്കാന് സാധ്യതയുണ്ട്.

അതേസമയം, തെക്ക് കിഴക്കന് രാജസ്ഥാന് മുകളില് നിലനിന്നിരുന്ന ന്യൂനമര്ദ്ദം കിഴക്കന് രാജസ്ഥാന് മുകളില് ചക്രവാതച്ചുഴിയായി ദുര്ബലമായി. സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരള കര്ണാടക ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് വിലക്കില്ല. സെപ്റ്റംബര് 20,21 തീയതികളില് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

To advertise here,contact us